Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rank Winners

Idukki

റാ​ങ്ക് ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു

നെ​ടു​ങ്ക​ണ്ടം: ബി​എ​ഡ് കോ​ള​ജി​ല്‍നി​ന്നു റാ​ങ്ക് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ഈ ​വ​ര്‍​ഷ​ത്തെ എം​ജി സ​ര്‍​വ​ക​ലാ​ശാ​ല ബി​എ​ഡ് പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ന​മി​ത എ​ല്‍​സ വ​ര്‍​ഗീ​സ്, മൂ​ന്നാം റാ​ങ്ക് നേ​ടി​യ ആ​തി​ര ഹ​രി, ആ​റാം റാ​ങ്ക് നേ​ടി​യ ഫൗ​സി​യ ഹ​ബീ​ബു​ള്ള, മീ​രാ ജാ​ന​കി, പ​ത്താം റാ​ങ്ക് നേ​ടി​യ ഫാ​ത്തി​മ റെ​ജി എ​ന്നി​വ​രെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്.

കോ​ള​ജ് ഹാ​ളി​ല്‍ ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗം അ​ഡ്വ. സേ​നാ​പ​തി വേ​ണു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ല്‍ കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് സ​മാ​ഹ​രി​ച്ച പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് യു​പി സ്‌​കൂ​ളി​ന് കൈ​മാ​റി. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​ജെ. സ​തീ​ഷ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സോ​ണി​യ മാ​ര്‍​ട്ടി​ന്‍, പി.​എ​ന്‍. വി​ജ​യ​ന്‍, കൊ​ച്ചു​റാ​ണി വ​ര്‍​ഗീ​സ്, ദീ​പു പ്ര​ഭാ​ക​ര​ന്‍, എം.​ആ​ര്‍. ന​ന്ദു, ‍ മു​ഹ​മ്മ​ദ് അ​ല്‍​ത്താ​ഫ്, പി.​എ. അ​നീ​ബ​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

 

റാ​ങ്ക് ജേ​താ​ക്ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up